മലപ്പുറം : സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ മലപ്പുറം മേഖലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് ആർ.ദിനു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എസ്.കെ.എം ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. ഷാനവാസ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.സി. സുരേഷ് ബാബു , സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി.പി. സജീഷ്, ജിസ്‌മോൻ പി. വർഗ്ഗീസ് , കവിത സദൻ, ജില്ലാ വൈസ് പ്രസിഡന്റ് മധുസൂദനൻ എന്നിവർ സംസാരിച്ചു. മുബസീന റിപ്പോർട്ടും മോഹൻദാസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ: ഷിനോയ്- പ്രസിഡന്റ്, ശാരിക, ദിനേശൻ -വൈസ് പ്രസിഡന്റുമാർ, ആർ.ദിനു: സെക്രട്ടറി, പ്രവീൺ, മുബസീന - ജോ. സെക്രട്ടറിമാർ, മുസ്തഫ - ട്രഷറർ .