
തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ നാഷണൽ സർവ്വീസ് സ്കീം, ജൻ്റർ ജസ്റ്റീസ് ഫോറം എന്നിവ തിരൂർ താലൂക്ക് ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ സഹകരണത്തോടെ അഭിമാനമാസം ദിനാചരണം സംഘടിപ്പിച്ചു. പരിപാടി അഡ്വ. എൻ.വി. സിന്ധു ഉദ്ഘാടനം ചെയ്തു. ജൻ്റർ ജസ്റ്റീസ് ഫോറം കോർഡിനേറ്റർ ഡോ. എം.ജി മല്ലിക ആദ്ധ്യക്ഷ്യം വഹിച്ചു. എൻ. എസ്. എസ് കോർഡിനേറ്റർ ഡോ. കെ.ബാബുരാജൻ, പ്രോഗ്രാം ഓഫീസർ ഡോ. പി. ശ്രീദേവി ,ലീഗൽ വളണ്ടിയർ പറമ്പാട്ട് ഷാഹുൽ ഹമീദ് എന്നിവർ ആശംസകൾ നേർന്നു. പരിപാടിയിൽ ഗവ. തുഞ്ചൻ മെമ്മോറിയൽ കോളേജിലെ അൻപതോളം എൻ.എസ്. എസ് വൊളൻ്റിയർമാർ പങ്കെടുത്തു. ചടങ്ങിൽ പ്രിയമാത്യു സ്വാഗതവും പി.എസ്. ധാത്രിയ നന്ദിയും പറഞ്ഞു.