
കോട്ടക്കൽ: എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ലാ പുതിയ ആസ്ഥാന കാര്യാലയം യൂത്ത് സ്‌ക്വയർ ഉദ്ഘാടനം ചെയ്തു.
എസ്.വൈ.എസ് 60-ാം വാർഷിക സമ്മേളനത്തിന്റെയും സമസ്ത പ്രസിഡന്റായിരുന്ന സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരിയുടയും സ്മാരകമായി എടരിക്കോട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന താജുൽ ഉലമ ടവറിലാണ് യൂത്ത് സ്‌കയർ തുറന്നത്. സമസ്ത കേരള ജംഇയത്തുൽ ഉലമാ പ്രസിഡന്റ് ഇ.സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം നിർവ്വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊൻമള അബ്ദുൽ ഖാദിർ മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീൻ കുട്ടി ബാഖവി, എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി കുറ്റിയാടി എന്നിവർ സംബന്ധിച്ചു.