
കോട്ടക്കൽ: കോട്ടക്കൽ നഗരസഭ സി.ഡി.എസ്.കുടുംബശ്രീ പൊതുസഭ പരിപാടിയിൽ നഗരസഭ പരിധിയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി സൗജന്യമായി ജില്ലാ ലീഗൽ അതോറിറ്റിയുടെ കീഴിൽ നിയമസഹായ കേന്ദ്രം പ്രവർത്തന ഉദ്ഘാടനവും ജാഗ്രത സമിതി സംഗമവും നടന്നു. ഒരു അഡ്വേക്കറ്റും വോളണ്ടിയറും മാസത്തിൽ നാലു സിറ്റിംഗ് നഗരസഭയിൽ വച്ച് നടത്തും. ഉദ്ഘാടനം നഗരസഭ ചെയർമാൻ ഇൻചാർജ് മുഹമ്മദലി നിർവഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റസാഖ് ആലമ്പാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മറിയാമ്മു പുതുക്കിടി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പാറോളി റംല പ്രസംഗിച്ചു.