 
പെരിന്തൽമണ്ണ: മൂർക്കനാട് പഞ്ചായത്തിലെ 2024-25 വാർഷിക പദ്ധതിയിലുൾ പ്പെടുത്തി പുഷ്പകൃഷിക്ക് പ്രോത്സാഹനം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ മുനീർ നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലക്ഷ്മിദേവി അദ്ധ്യക്ഷയായി.വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു, പഞ്ചായത്ത് മെമ്പർമാരായ കുഞ്ഞുമുഹമ്മദ്, ശ്രീകല, ദീപ, ജയശ്രീ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ മാർജാന ബീഗം സ്വാഗതവും കൃഷി അസിസ്റ്റൻഡ് ഓഫീസർ ഷക്കീല നന്ദിയും പറഞ്ഞു.