
എടക്കര: കാരക്കോടൻ പുഴയിലെ മുക്കം പാലത്തിനടിയിലെ മാലിന്യങ്ങൾ നീക്കം ചെയ്തു. വഴിക്കടവ് കവളപൊയ്ക മുണ്ട ഹോസ്പിറ്റൽ റോഡ് മുക്കം പാലത്തിൽ മഴവെള്ളത്തിൽ വന്നടിഞ്ഞ മരത്തടികളും വേസ്റ്റുമാണ് ട്രോമ കെയർ സഹായത്തോടെ നീക്കം ചെയ്തത്. വഴിക്കടവ് പഞ്ചായത്ത് അംഗം ഏലിയാമ്മ ബിജി, വഴിക്കടവ് ലോക്കൽ സെക്രട്ടറി എം.ടി.അലി, ട്രോമ കെയർ ലീഡർ കുഞ്ഞഹമ്മദ്, സുധീർ ബാബു മാമാങ്കര, സക്കീർ ഹുസ്സൈൻ വള്ളിക്കാട്, മുബഷിർ ബാവ കാരക്കോട്, ദിവാകരൻ എന്നിവർ നേതൃത്വം നൽകി.