
പെരിന്തൽമണ്ണ: പുഴക്കാട്ടിരി പാറക്കോട്ടിൽ ഇംഗ്ലീഷ് സ്കൂളിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പ്രഭാഷണം, റാലി തുടങ്ങിയ വിവിധ പരിപാടികൾ നടന്നു. സ്കൂൾ പ്രിൻസിപ്പൽ വിനീത വി.നായർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ ഡയറക്ടർ ഡോ. അജയ് വി.എ 'ഡ്രഗ്ഗ് ത്രിൽസ് ബട്ട് കിൽസ്' എന്ന സന്ദേശം നൽകി കുട്ടികളുമായി സംവദിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ടി.ആനന്ദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ കോർഡിനേറ്റർ ഡി.രമ്യ നന്ദിയും പറഞ്ഞു. ലഹരി വിരുദ്ധ ദിന സന്ദേശം നൽകി കൊണ്ട് പ്ലക്കാർഡുകളുമായി സ്കൂളിലെ ആറു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളുടെ റാലി പ്രിൻസിപ്പൽ ഫ്ളാഗ് ഓഫ് ചെയ്തു.