മണ്ണാർക്കാട്: പുകയിലവിരുദ്ധ ദിനത്തിന്റെ ഭാഗമായി അലനല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രം സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടി മെഡിക്കൽ ഓഫീസർ ഡോ.കെ.പി.സജ്ന ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ പി.യു.സുഹൈൽ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൾ ജലീൽ എന്നിവർ ക്ലാസെടുത്തു. എം.എൽ.എസ്.പി നേഴ്സ് ജിൻസി അഭിലാഷ്, വിഷ്ണു അലനല്ലൂർ, ജെ.എച്ച്.ഐ.അനുഷ, ശരണ്യ, ജെ.പി.എച്ച്.എൻ. സ്മിത, സരോജിനി, ജയശ്രീ, അശ്വതി എന്നിവർ സംസാരിച്ചു. പുകയില നിയന്ത്രണ നിയമം (കോട്പ) പ്രകാരം പരിശോധനകൾ കർശനമാക്കുമെന്ന് ആരോഗ്യകേന്ദ്രം അധികൃതർ അറിയിച്ചു.