പാലക്കാട്: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അംഗത്വം നേടിയ അംഗങ്ങളുടെ മക്കളിൽ 2023 -24 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചവർക്ക് കാഷ് അവാർഡ് നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്തിന്റെ ക്ഷേമനിധി പാസ്ബുക്ക്, ക്ഷേമനിധി കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് (ഐ.എഫ്.എസ്.സി ഉൾപ്പെടെ) എന്നിവയുടെ പകർപ്പ് സഹിതം ക്ഷേമനിധി ഓഫീസിൽ ഹാജരാക്കണം. അവസാന തിയതി 15.