പാലക്കാട്: ഇൻസിസ്റ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസിൽ (ഗവ. മെഡിക്കൽ കോളേജ്, പാലക്കാട്) വിവിധ ഡിപ്പാർട്ട്‌മെന്റുകളിലായി ജോലി ഒഴിവ്. ഒഴിവുള്ള പ്രൊഫസർ, അസോഷ്യേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ റസിഡന്റ്, ജൂനിയർ റസിഡന്റ്, സി.എം.ഒ, എൽ.എം.ഒ, നഴ്സിങ് സൂപ്രണ്ട് തസ്തികകളിലേക്ക് താത്കാലിക വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂൺ ആറിന് കോളേജ് ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിന് അസ്സൽ രേഖകളുമായി ഹാജരാകണമെന്ന് ഡയറക്ടർ അറിയിച്ചു. ഫോൺ: 0491 2951010.