ch
ch

പട്ടാമ്പി: കക്കാട്ടിരി ടൗൺ മുസ്ലിം ലീഗ് കമ്മറ്റിയും കക്കാട്ടിരി യു.എ.ഇ കെ.എം.സി.സിയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. തൃത്താല മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.അസീസ് ഉദ്ഘാടനം ചെയ്തു. സുബൈർ കോഴിക്കര മുഖ്യ പ്രഭാഷണം നടത്തി. ടി.മൊയ്ദീൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബു സദഖത്തുള്ള,.ബ്ലോക്ക് മെമ്പർ ബാവ മാളിയേക്കൽ, എം.വി. അഷ്‌റഫ്, കെ.പി.ഫിറോസ്, പി.വി.ഷാജഹാൻ, എം.ടി.അലി, ടി.താഹിർ തുടങ്ങിയവർ പ്രസംഗിച്ചു.