cleaning
cleaning

മണ്ണാർക്കാട്: മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഗൃഹസന്ദർശന ബോധവത്‌കരണം തച്ചനാട്ടുകരയിൽ സമാപിച്ചു. ക്ലീൻ തച്ചനാട്ടുകര രണ്ടാംഘട്ടത്തിന്റെ ഭാഗമായി 'മഴക്കാലം മനോഹരമാക്കൂ'എന്ന സന്ദേശം നൽകിയുള്ള ലഘുലേഖകളും വിതരണം ചെയ്തു. പഞ്ചായത്തിലെ 11ാം വാർഡ് ചാമപ്പറമ്പിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലീം ഉദ്ഘാടനം ചെയ്തു. ആരോഗ്യപ്രവർത്തകരായ പി.ശ്രുതി, ആർ.രേഖ, പി.ഷഹീറലി, ആശാവർക്കർമാരായ ചന്ദ്രിക, സി.ബിന്ദു, ഇ.കെ.റഷീദ് എന്നിവർ സംസാരിച്ചു. കൊതുക് നശീകരണം, മാലിന്യ സംസ്‌ക്കരണം, പകർച്ചവ്യാധി നിയന്ത്രണം, ആരോഗ്യ സംരക്ഷണം എന്നിവ സംബന്ധിച്ചാണ് ബോധവത്ക്കരണം നടത്തിയത്.