ആലത്തൂർ: അനധികൃത മദ്യവിൽപ്പന നടത്തിയ ആലത്തൂർ പെരിങ്ങോട്ടുകുറിശ്ശി പിലാപ്പുള്ളി ദേശത്തു പടിഞ്ഞാക്കര വീട്ടിൽ ബിന്ദുവിനെ(51) കുഴൽമന്ദം റേഞ്ച് ഇൻസ്‌പെക്ടർ എ.ബി.പ്രസാദും സംഘവും പിടികൂടി.. ഇവരിൽ നിന്ന് 3.5 ലിറ്ററർ വിദേശ മദ്യം കണ്ടെടുത്തു. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ചെന്താമര, പ്രൊബേഷറി ഓഫീസർമാരായ എ.ബി.സന്ദീപ്, ആർ.കണ്ണൻ, വുമൺ സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.ആർ.റംലത്, അംബിക, എക്‌സൈസ് ഡ്രൈവർ എ.ഹാരിസ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 വരെ റിമാൻഡ് ചെയ്തു.