പാലക്കാട്: അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2024-25 അദ്ധ്യയന വർഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾക്കുള്ള സ്‌പോർട്സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള വിദ്യാർത്ഥികൾ കോളേജിൽ നിന്നും ഫോം വാങ്ങി സി.എ.പി ഐ.ഡി രജിസ്‌ട്രേഷൻ, സ്‌പോർട്സ് യോഗ്യതാ സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി, പ്ലസ് ടു സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം കോളേജിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04924254142.