
കോങ്ങാട്: ഗുപ്തൻ സേവന സമാജം തൃപ്പലമുണ്ട യൂണിറ്റ് സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം.കുട്ടികൃഷ്ണ ഗുപ്തൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.എസ്.സുന്ദരേശൻ അദ്ധ്യക്ഷനായി. ചരിത്ര ഗവേഷണ കൗൺസിൽ ഫെലോഷിപ്പ് നേടിയ എ.ഭവ്യയെ സംസ്ഥാന പ്രസിഡന്റ് എം.കുട്ടികൃഷ്ണ ഗുപ്തൻ കാഷ് അവാർഡ് നൽകി അനുമോദിച്ചു. എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ സമ്പൂർണ്ണ എ.പ്ലസ് നേടിയവരെയും അനുമോദിച്ചു. വിദ്യാർത്ഥികൾക്ക് നോട്ടുപുസ്തകങ്ങൾ വിതരണം ചെയ്തു. എൻ.രാമൻകുട്ടി ഗുപ്തൻ, പി.വിജയലക്ഷ്മി, സുനിത കൃഷ്ണ, കെ.പ്രിയ, പി.സവിത തുടങ്ങിയവർ സംസാരിച്ചു.