camp

പട്ടാമ്പി: വടക്കേ കോതച്ചിറയിലെ ജനകീയ സ്‌നേഹകൂട്ടായ്മയും കലാസാംസ്‌കാരിക സംഘടനയുമായ പൂവും പൂമ്പാറ്റയും ക്ലബ്ബ് അവധിക്കാല ക്യാമ്പും കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ക്ലാസുകളും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ക്ലാസ്, പ്രതിഭകളെ ആദരിക്കൽ, പ്രഭാഷണങ്ങൾ എന്നിവ നടന്നു. ക്ലബ്ബ് പ്രസിഡന്റ് കെ.രാധാകൃഷ്ണന്റെ അദ്ധ്യക്ഷനായി. ഡോ.പി.ധനശ്രീ ഉദ്ഘാടനം ചെയ്തു. തിലകം കെ.വാരിയർ മുഖ്യാതിഥിയായി. തൃത്താല എക്‌സൈസ് ഓഫീസർ വി.പി.മഹേഷ് ലഹരി വിരുദ്ധ ക്ലാസിന് നേതൃത്വം നൽകി. വേണുഗോപാലൻ അരീക്കര, ബി.ജെ.ജയ, എ.സി.ശശികുമാർ, കെ.വി.യൂസഫ്, എം.ബി.രതീഷ്, പി.വിശ്വനാഥൻ, കെ.വി.ജമാൽ, സി.സി.സജീവ്, കെ.വി.മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.