
വടക്കഞ്ചേരി: ഹരിത വനഭൂമികൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ മഞ്ഞപ്ര പി.കെ ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭ്യമുഖ്യത്തിൽ 'പച്ചത്തുരുത്ത് ' പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. മഞ്ഞപ്ര വലുകുളത്തിന് സമീപത്തെ തരിശ്ശ് ഭൂമി ഏറ്റെടുത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.
കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സുമതി പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുരളി അദ്ധ്യക്ഷനായി.
പ്രിൻസിപ്പൽ യു.സുധന്യ, വാർഡ് മെമ്പർമാരായ സോമശേഖരൻ, രജനി, പ്രവീൺ, ജയന്തി, പി.ടി.എ എക്സിക്യൂട്ടീവ് അംഗം അനൂപ് എന്നിവർ സംസാരിച്ചു.