
ഷൊർണൂർ: ഗവ. ടെക്നിക്കൽ ഹൈസ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ജി.എഫ്.സി (ജൂനിയർ), നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഇംഗ്ലീഷ് (ജൂനിയർ), വൊക്കേഷണൽ ടീച്ചർ ഇൻ സിവിൽ കൺസ്ട്രക്ഷൻ ആൻഡ് മെയിന്റനൻസ് ഒഴിവുകളിലേക്ക് ദിവസവേതാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. ജൂൺ 10ന് ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടത്തും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. ഫോൺ: 7907798833, 8848288122.