
മണ്ണാർക്കാട്: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാവ് പി.ബാലന്റെ 20-ാം ചരമവാർഷികാചരണം നടത്തി. കോൺഗ്രസ് ഓഫീസിൽ നടന്ന അനുസ്മരണയോഗവും പുഷ്പാർച്ചനയും ജില്ലാ കോൺഗ്രസ് സെക്രട്ടറി പി.അഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് അദ്ധ്യക്ഷനായി. നേതാക്കളായ കെ.ബാലകൃഷ്ണൻ, വി.വി.ഷൗക്കത്തലി, അൻവർ ആമ്പാടത്ത്, മുരളീധരൻ, ഗിരീഷ് ഗുപ്ത തുടങ്ങിയവർ സംസാരിച്ചു.