പാലക്കാട്: അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകളിലെ 258 വീടുകൾ വയറിംഗ് ചെയ്യാൻ സർക്കാർ അംഗീകൃത അക്രഡിറ്റ് ഏജൻസികളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. ഒരു വീടിന് 37,500 രൂപ നിരക്കിൽ ഇലക്ട്രിക്കൽ പ്രവൃത്തികൾ ചെയ്യാൻ അനുമതിയുള്ള ഏജൻസികളിൽ നിന്നാണ് താൽപര്യപത്രം ക്ഷണിക്കുന്നത്. താൽപര്യപ്രതങ്ങൾ ജൂൺ 14ന് വൈകിട്ട് മൂന്നിനകം ഐ.ടി.ഡി.പി ഓഫീസിൽ സമർപ്പിക്കണം. എസ്റ്റിമേറ്റ് ഉൾപ്പെടെയുള്ള പ്രവൃത്തികളുടെ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഐ.ടി.ഡി.പി ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 04924 254223, 254382.