നെന്മാറ: ഒലിപ്പാറ-നെന്മാറ റോഡ് നവീകരണത്തിന്റെ ഭാഗമായി ഓടയുടെ നിർമ്മാണത്തിന് ജെ.സി.ബി ഉപയോഗിച്ച് മണ്ണുമാറ്റുന്ന സമയത്ത് പോത്തുണ്ടി ജലവിതരണ പൈപ്പ് പൊട്ടി. ഇതേ തുടർന്ന് ഒരാഴ്ചയായിലേറെയായി വെള്ളം പാഴായി പോകുന്നു. റോഡ് നിർമ്മാണ കമ്പനി അധികൃതരോടും വാട്ടർ അതോറിറ്റി ഓഫീസിലും ഉപഭോക്താക്കൾ പരാതി പറഞ്ഞിട്ടും യാതൊരു വിധ നടപടിയും ഉണ്ടായില്ല. എത്രയും വേഗം പൊട്ടിയ പൈപ്പ് നന്നാക്കി കുടിവെള്ള വിതരണം പുനസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.