reena

ചിറ്റൂർ: ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ വച്ചു നടന്ന ഇന്റർനാഷണൽ മാസ്റ്റേഴ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നാനൂറ് മീറ്റർ ഓട്ട മത്സരത്തിൽ സ്വർണം നേടിയ എം.റീനയ്ക്ക് സ്വീകരണം നൽകി. പൊൽപ്പുള്ളി കല്ലൂട്ടിയാൽ ഇ.എം.എസ് ഗ്രന്ഥശാലയിൽ വച്ചു നടന്ന സ്വീകരണ പരിപാടിയിൽ കെ.എൻ.പണ്ടാരത്തിൽ, കുഞ്ഞുണ്ണി, ബാലുക്കാശ്ശേരി ശെൽവൻ, സുരേഷ് ജയൻ കല്ലുകുട്ടിയാൽ തുടങ്ങിയവർ പങ്കെടുത്തു. എം.റീന പൊൽപ്പുള്ളി കല്ലുകുട്ടിയാൽ സ്വദേശിയും പാലക്കാട് ഉപജില്ല വിദ്യാഭ്യാസ ഡയറക്ടർ ഓഫീസ് ജീവനക്കാരിയുമാണ്.