anumodanam

പട്ടാമ്പി: മേഴത്തൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ ഉന്നത വിജയം നേടിയ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥിക്കളെ അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് ഉമാശങ്കർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ കമ്മുകുട്ടി എടത്തോ ൾ മുഖ്യാതിഥിയായി. വാർഡ് മെമ്പർ പത്തിൽ അലി മുഖ്യ പ്രഭാഷണം നടത്തി. എസ്.എം.സി ചെയർമാൻ പി.എം. മോഹൻദാസ്, പി.ടി.എ വൈസ് പ്രസിഡന്റ് അഡ്വ.മനോജ്, എം.പി.ടി.എ പ്രസിഡന്റ് വി.കെ.ജയശ്രി, പ്രിൻസിപ്പൽ ഷെൽജ, ബബി തുടങ്ങിയവർ സംസാരിച്ചു.