inauguration
inauguration

ശ്രീകൃഷ്ണപുരം: തച്ചനാട്ടുകര റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകീട്ട് 5 ന് നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം വി.കെ.ശ്രീകണ്ഠൻ എം.പി നിർവഹിക്കും. സേഫ് ഡെപ്പോസിറ്റ് ലോക്കർ ഉദ്ഘാടനം കെ.പ്രേംകുമാർ എം.എൽ.എയും ആദ്യ നിക്ഷേപം സ്വീകരിക്കൽ എൻ.ഷംസുദ്ദീൻ എം.എൽ.എയും നിർവഹിക്കും. കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ.മധുസൂദനൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.