പാലക്കാട്: കുട്ടികൾ നേരിടുന്ന ലൈംഗികാതിക്രമങ്ങൾക്കെതിരെയും അവർക്കുള്ള പുനരധിവാസ പദ്ധതികളെക്കുറിച്ചുമുളള ബോധവത്കരണത്തിന് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് തയ്യാറാക്കിയ രണ്ട് ഹ്രസ്വചിത്രങ്ങൾ ജില്ലാ കളക്ടർ ഡോ. എസ്.ചിത്ര പ്രകാശനം ചെയ്തു. കളക്ടറുടെ ഫേസ്ബുക്ക് പേജിലൂടെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയും ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസർ എസ്.ശുഭ, ഹ്രസ്വചിത്രത്തിലെ കേന്ദ്ര കഥാപാത്രം അഭിലാഷ്, അണിയറ പ്രവർത്തകരായ ഷിഫാസ് ആർ ദീൻ, ആഷ്ലിൻ ഷിബു, വി.ശാരി എന്നിവർ പങ്കെടുത്തു.