പട്ടാമ്പി: തിരുമിറ്റക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടർ, ഫാർമസിസ്റ്റ് തസ്തികകളിലേക്ക് ഒഴിവുണ്ട്. എം.ബി.ബി.എസ് കൂടാതെ മെഡിക്കൽ കൗൺസിൽ റജിസ്‌ട്രേഷൻ ഉള്ളവർക്ക് ഡോക്ടർ തസ്തികയിലേക്കും ബി.ഫാം, ഡി.ഫാം കൂടാതെ ഫാർമസി കൗൺസിൽ റജിസ്‌ട്രേഷൻ യോഗ്യത ഉള്ളവർക്കു ഫാർമസിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ജൂൺ 19ന് രാവിലെ 10ന് തിരുമിറ്റക്കോട് പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർക്ക് അപേക്ഷ നൽകണം. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ കൂടിക്കാഴ്ചയും നടക്കും.