പട്ടാമ്പി: സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് സെന്റർ ആധുനിക സജ്ജീകരണളോട് കൂടി ആംബുലൻസ് ഇന്ന് നാടിന് സമർപ്പിക്കും. തൃത്താല കെ.എം.കെ ഓഡിറ്റോറിയത്തിൽ 2ന് നടക്കുന്ന ചടങ്ങ് യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് ഫാറൂഖി അദ്ധ്യക്ഷത വഹിക്കും. ഷാഹുൽ കെ.പഴുന്നാന മോട്ടിവേഷൻ ക്ലാസെടുക്കും. ഉന്നത വിജയികളെ അനുമോദിക്കും. പി.ഇ.എ.സലാം, എസ്.എം.കെ.തങ്ങൾ, കെ.വി.ഹാളർ, പത്തിൽ അലി, പി.വി.മുഹമ്മദലി, കെ.വി.മുസ്തഫ, വി.വി.വിമൽ, എം.അഷ്രഫലി, എൻ.സുബ്രമണ്യൻ, കെ.വി.മുഹമ്മദ്, എം.ഗോപിനാഥൻ, കെ.സുജാത തുടങ്ങിയവർ പ്രസംഗിക്കും.