പട്ടാമ്പി: പട്ടാമ്പി കൊടുമുണ്ട ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി ഹിസ്റ്ററി അദ്ധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂൺ 18ന് രാവിലെ 10 മണിക്ക് നടക്കും. ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
തൃത്താല ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ അതിഥി അദ്ധ്യാപകരെ ആവശ്യമുണ്ട്. യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ 19ന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.