മണ്ണാർക്കാട്: എസ്.എൻ.ഡി.പി യോഗം പൊമ്പ്ര ശാഖയിൽ വിജയോത്സവം 2024 സംഘടിപ്പിച്ചു. മണ്ണാർക്കാട് യൂണിയൻ പ്രസിഡന്റ് എൻ.ആർ.സുരേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി എൻ.ബി.സന്ദീപ് സ്വാഗതം പറഞ്ഞു. യൂണിയൻ സെക്രട്ടറി കെ.വി.പ്രസന്നൻ, യൂണിയൻ കൗൺസിലർ പി.സി.ജയപ്രകാശ്, കരിമ്പുഴ പഞ്ചായത്ത് മെമ്പർ വിജിത, എൻ.അനീഷ്, സി.കെ.രാമകൃഷ്ണൻ, എൻ.ചന്ദ്രൻ, എ.പി.ഉണ്ണിക്കൃഷ്ണൻ, ചാമി കുട്ടി എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ് ഉന്നത വിജയം നേടിയ കുട്ടികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകി.