
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഡിസ്‌കൗണ്ട് മേള ഇന്നും നാളെയും കൂടി മാത്രം. ആറ്റിങ്ങൽ സൺ ഓഡിറ്റോറിയത്തിൽ ഒരുക്കിയിരിക്കുന്ന മേളയിലെ ഉത്പന്നങ്ങൾ വിറ്റഴിക്കലിന്റെ തിരക്കിലാണ്. രാവിലെ 11മുതൽ തുടങ്ങുന്ന മേള വൈകിട്ട് 8 വരെയുണ്ട്. ആൽഫ ഫർണിച്ചറിന്റെ സോഫ സെറ്റികൾക്കും ഡൈനിംഗ് ടേബിളിനും ബെഡ് റൂം സെറ്റുകൾക്കും 60ശതമാനം വരെ വിലക്കുറവ് നൽകുന്നുണ്ട്. എക്‌സേഞ്ച് ഓഫറിൽ 2000 രൂപ വിലക്കുറവിൽ പഴയ ഗ്യാസ് സ്റ്റൗ മാറ്റി 30ശതമാനം ഇന്ധനക്ഷമതയുള്ള പുതിയ ഐ ബെൽ മൾട്ടികളർ ക്രിസ്റ്റൽടോപ്പ് ഗ്യാസ് സ്റ്റൗ സ്വന്തമാക്കാം. പഴയ ചപ്പാത്തി മേക്കർ എക്സ്‌ചേഞ്ച് ചെയ്ത് പുതിയ മൾട്ടി മേക്കർ സ്വന്തമാക്കാം.
യന്തിരൻ മസാജിംഗ് കസേരക്കും പ്രത്യേക ഓഫറുണ്ട്. പുറംഭാഗം ഉഴിഞ്ഞുതരുന്ന കുഷ്യൻ മസാജറുകളും ലെഗ്ഗ് മസാജറുകളും
ശരീരവേദനകൾക്ക് ഉപയോഗിക്കുന്ന ചൂടും തണുപ്പും ഒരേപോലെ പ്രയോജനപ്പെടുത്തുന്ന ഹോട്ട് ആൻഡ് കൂൾ ബാഗുകൾ, സന്ധി വേദന, ഉപ്പൂറ്റി വേദന, വേരിക്കോസ് വെയിൻ മാറ്റുന്ന മഗ്നറ്റിക് ചപ്പൽസ് എന്നിവയ്ക്കും ഓഫറുണ്ട്. പ്രവേശനം സൗജന്യമാണ്. മേള നാളെ സമാപിക്കും.