medical
മെഡിക്കൽ ക്യാമ്പ്

നെല്ലിയാമ്പതി: ആരോഗ്യ വകുപ്പിന്റെ മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നെല്ലിയാമ്പതി ആനമട എസ്റ്റേറ്റിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വടക്കേഞ്ചേരി സമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ശ്രീജ തൊഴിലാളികളെ പരിശോധിച്ചു. സീനിയർ ട്രീറ്റ്‌മെന്റ് സൂപ്പർവൈസർ ജസീന, ഹെൽത്ത് സൂപ്പർവൈസർ രാജൻ, പബ്ലിക് ഹെൽത്ത് നഴ്സിംഗ് സൂപ്പർവൈസർ സുധ, നെല്ലിയാമ്പതി ഹെൽത്ത് ഇൻസ്‌പെക്ടർ ജെ.ആരോഗ്യം ജോയ്സൺ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അഫ്സൽ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സമാരായ ശുദിന സുരേന്ദ്രൻ, സംഗീത, പാലിയേറ്റീവ് നേഴ്സ് സീതലക്ഷ്മി എന്നിവർ പങ്കെടുത്തു.