awernes
രക്തദാന ദിനാചരണത്തോടനുബന്ധിച്ച് നല്ലപ്പിള്ളി കുടുംബരോഗ്യകേന്ദ്രവും കൊഴിഞ്ഞാമ്പാറ ഗവ.ആർട്സ് സയൻസ് കേളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി നടത്തിയ രക്തദാന ബോധവത്കരണ ക്ലാസ്‌.

ചിറ്റൂർ: നല്ലേപ്പിള്ളി കുടുംബാരോഗ്യ കേന്ദ്രവും കൊഴിഞ്ഞാമ്പാറ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി ലോക രക്തദാന ദിനത്തിൽ വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ് നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ റിജിൻ, എം.എൽ.എസ്.പി ലീബ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. യുവതലമുറ രക്തദാനത്തിനായി മുന്നോട്ടു വരേണ്ടത്തിന്റെ ആവശ്യകതയും പ്രധാന്യവും വിശദീകരിച്ചു. രക്തദാന പ്രതിജ്ഞ ചൊല്ലി. പ്രിൻസിപ്പൽ ഡോ.ബേബി രാജീവ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് കോ ഓർഡിനേറ്റർ ഡോ.ബിന്ദു സംസാരിച്ചു.