ശ്രീകൃഷ്ണപുരം: ഹൈസ്‌ക്കൂൾ വിഭാഗം ഗണിതശാസ്ത്ര അദ്ധ്യാപക നിയമനത്തിന് പി.എസ്.സി നടത്തിയ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സ്‌നേഹയെ അനുമോദിച്ചു. കെ.പ്രേംകുമാർ എം.എൽ.എ സ്‌നേഹയുടെ വീട്ടിലെത്തി ഉപഹാരം നൽകി. അമ്പലപ്പാറ കൂനൻമല രണ്ടാം വാർഡിൽ മേലേപുരക്കൽ ഉണ്ണികൃഷ്ണന്റെയും രാജകുമാരിയുടെയും മകളാണ് സ്നേഹ. പ്രത്യേക തയ്യാറെടുപ്പോ
പരിശീലനങ്ങളോ ഒന്നുമില്ലാതെയാണ് സ്നേഹ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്.
രേഷ്മ,ഗ്രീഷ്മ എന്നിവർ സഹോദരിമാരാണ്. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രീതാ മോഹൻദാസ്, വാർഡ് മെമ്പർ കെ.അനിൽകുമാർ, സി.സി.രാജൻ, കെ.വി.സോമസുന്ദരൻ, കെ.കെ.ശിവശങ്കരൻ, പി.പി.ഹരിദാസ്, എസ്.സഞ്ജീവ്, എ.മോഹൻദാസ്, എം.ശിവദാസ്, എ.രജിത എന്നിവരും എം.എൽ.എയ്ക്കൊപ്പം ഉണ്ടായിരുന്നു.