vayanadinam
കൊപ്പം ജി.വി.എച്ച്.എസ്.എസിൽ വായനാദിനം എഴുത്തുകാരൻ ബിജുമോൻ പന്തിരുകുലം ഉദ്ഘാടനം ചെയ്യുന്നു.

പട്ടാമ്പി: കൊപ്പം ജി.വി.എച്ച്.എസ്.എസിൽ വായനാദിനം ആഘോഷിച്ചു. എഴുത്തുകാരൻ ബിജുമോൻ പന്തിരുകുലം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.പി.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.ടി.ജലജ,​ പി.അബ്ദുൾനാസർ, കെ.പി.ബാബുരാജ്, സി.റോജ, അനില കെ.എസ്, കെ.ശ്രീജ എന്നിവർ സംസാരിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ബഡ്ഡിംഗ് റൈറ്റേഴ്സിന്റേയും ആഭിമുഖ്യത്തിൽ ജൂൺ 19 വായനാദിനം മുതൽ സാഹിത്യ മത്സരങ്ങൾ, അക്ഷരമരം, വായന കരോൾ, പുസ്തക പ്രദർശനം , വായന ചിന്തകൾ, വായന ചർച്ച, ചിത്ര പ്രദർശനം, സെമിനാറുകൾ, ശില്പശാലകൾ തുടങ്ങി വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.