ksu
കെ.​എ​സ്.​യു​ ​പാ​ല​ക്കാ​ട് ​ക​ള​ക്ട്രേ​റ്റി​ലേ​ക്ക് ​ന​ട​ത്തി​യ​ ​മാ​ർ​ച്ചി​ലു​ണ്ടാ​യ​ ​സം​ഘ​ർ​ഷ​ത്തി​ൽ​പ്പെ​ട്ട​ ​പ്ര​വ​ർ​ത്ത​ക​രെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു​ ​നീ​ക്കു​ന്നു.

പാലക്കാട്: മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റിന്റെ അപര്യാപ്തത പരിഹരിക്കണമെന്നും മുടങ്ങി കിടക്കുന്ന ഇ ഗ്രാന്റ് എത്രയും പെട്ടന്ന് അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിൻഷാദ് ജിന്നാസ് മാർച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് മുന്നിലുള്ള അധിക ബാച്ച് എന്ന ഗൗരവമേറിയ വലിയ പ്രശ്നം ഉടനടി പരിഹരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ വലിയ സമരവുമായി കെ.എസ്.യു തെരുവിൽ ഉണ്ടാകുമെന്ന് ജിന്നാസ് പറഞ്ഞു. ഒന്നും രണ്ടും അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും പത്താംതരം വിജയിച്ച പകുതിയോളം വിദ്യാർഥികൾക്ക് പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാത്ത അവസ്ഥയാണ്. രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ അനാവശ്യമായി വിജയശതമാനമുയർത്തിയതാണ് പ്രതിസന്ധിക്ക് കാരണം. 48000 വിദ്യാർത്ഥികൾ വിജയിച്ച പാലക്കാട് 10000ത്തോളം വിദ്യാർത്ഥികൾക്ക് സീറ്റ് ലഭിക്കാത്ത അവസ്ഥയാണ്. ശാസ്ത്രീയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാതെ മണ്ടൻ തീരുമാനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും ജിഷാദ് ജിനാസ് ആരോപിച്ചു.
സമരക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതും യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് അജയ്‌ഘോഷിനെ അറസ്റ്റുചെയ്ത് നീക്കാൻ ശ്രമിച്ചതും ചെറിയ തോതിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷത്തിനിടയാക്കി. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു.
കെ.എസ്.യു ജില്ലാ പ്രസിഡന്റ് നിഖിൽ കണ്ണാടി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെർപേഴ്സൺ നിതിൻ ഫാത്തിമ, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അജാസ് കുഴൽമന്ദം, ഗൗജ വിജയകുമാരൻ, നിർവാഹസമിതി അംഗം ഡി.ഡിജു, സ്മിജ രാജൻ, ആഷിഫ് കാപ്പിൽ, അജയൻ, ആകാശ് കുഴൽമന്ദം, വിപിൻ വിജയൻ, ദിലീപ് നെല്ലിയാമ്പതി, സെനിൽ, മുഹമദ് ഇഖ്ബാൽ, സാഹിൽ ഹുസൈൻ, അബുതാഹിർ, ഷിഫ കാസിം കെ.ജി. രാഹുൽ, അനൂജ് മുനവിർ അലി, സഹൽ, കാർത്തിക് എന്നിവർ സംസാരിച്ചു.