പാലക്കാട്: മണക്കടവ് വിയറിൽ 2023 ജൂലൈ ഒന്ന് മുതൽ 2024 ജൂൺ 19 വരെ 5498.35 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരം 1751.65 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടർ അറിയിച്ചു. പറമ്പിക്കുളം ആളിയാർ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത, പരമാവധി ജലസംഭരണശേഷി എന്നിവ ദശലക്ഷം ഘനയടിയിൽ: ലോവർ നീരാർ 105.10(274), തമിഴ്നാട് ഷോളയാർ 1359.80(5392), കേരള ഷോളയാർ 575.20(5420), പറമ്പിക്കുളം6279.70(17,820), തൂണക്കടവ്425.32(557), പെരുവാരിപ്പള്ളം 451.08(620), തിരുമൂർത്തി 851.07(1935), ആളിയാർ 1435.33(3864).