വടക്കഞ്ചേരി: വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തി കിഴക്കഞ്ചേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.സ്കൂൾ സമയത്ത് വാഹനങ്ങൾ വേഗം നിയന്ത്രിച്ച് പോകുന്നതിനാണ് ബാരിക്കേഡുകൾ സ്ഥപിച്ചത്.വടക്കഞ്ചേരി സി.ഐ കെ.പി.ബെന്നി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് കവിത മാധവൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് വി.രാധാകൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ സുരേന്ദ്രൻ, പ്രധാന അദ്ധ്യാപിക ഷാഹിദ, എസ്.രാധാകൃഷ്ണൻ, കെ.രവീന്ദ്രൻ, വി.ഓമനക്കുട്ടൻ, സലീം പ്രസാദ്, എം.അശോകൻ, എസ്.ബഷീർ എന്നിവർ സംസാരിച്ചു.