hotel
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വടക്കഞ്ചേരി യൂണിറ്റ് കമ്മിറ്റിയുടെ സുരക്ഷാ പദ്ധതി ഉദ്ഘാടനം

വടക്കഞ്ചേരി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വടക്കഞ്ചേരി യൂണിറ്റ് കമ്മിറ്റിയുടെ സുരക്ഷാ പദ്ധതി സംസ്ഥാന സെക്രട്ടറി പി.എം.ഷിനോജ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം മരണാനന്തരം10 ലക്ഷം രൂപയുടെ കുടുംബ സഹായധനം ആശ്രിതർക്ക് ലഭിക്കും. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അംഗങ്ങൾക്കും ജീവിതപങ്കാളിക്കും പ്രായപരിധിയില്ലാതെ ആനുകൂല്യം ലഭിക്കും. യൂണിറ്റ് പ്രസിഡന്റ് പി.ജി.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി എ.അബ്ദുൾനാസർ, ജില്ലാ പ്രസിഡന്റ് ഫസൽ റഹ്മാൻ, വർക്കിംഗ് പ്രസിഡന്റ് എം.കുഞ്ചപ്പൻ, എ.മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.