പട്ടാമ്പി: അന്താരാഷ്ട്ര യോഗാദിനാചരണം ഇന്ന് രാവിലെ 8.30ന് പട്ടാമ്പി ഗവ. സംസ്‌കൃത കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. 28 കേരള എൻ.സി.സി ഒറ്റപ്പാലം ബറ്റാലിയന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി നഗരസഭ വൈസ് ചെയർമാൻ ടി.പി.ഷാജി ഉദ്ഘാടനം ചെയ്യും. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ലഫ്. കേണൽ സജി പിള്ള മുഖ്യാതിഥിയാവും. പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. സി.ഡി. ദിലീപ് അദ്ധ്യക്ഷത വഹിക്കും. യോഗാചാര്യ കുന്നത്ത് ഷാജഹാൻ യോഗാ ഓറിയന്റേഷനും ഷിജിന യോഗാ പരിശീലനവും നടത്തും. എൻ.സി.സി ഓഫീസർ ഡോ. എ.പ്രമോദ്, സീനിയർ അണ്ടർ ഓഫീസർ കെ.ഹംസ പ്രസംഗിക്കും