gold
gold

വടക്കഞ്ചേരി: വടക്കഞ്ചേരി പോലീസ് സ്റ്റേഷനിൽ അവകാശികളില്ലാതെ സൂക്ഷിച്ചിട്ടുള്ള 46.25 ഗ്രാം സ്വർണാഭരണങ്ങൾ ലേലം ചെയ്യുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. അവകാശവാദം ഉന്നയിക്കാനുള്ളവർക്ക് 30 ദിവസം സമയം അനുവദിച്ച. മതിയായ രേഖകൾ സഹിതം ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ മുൻപാകെ ഹാജരായി അവകാശം രേഖാപരമായി ഉന്നയിക്കാം. കാലാവധിക്കുള്ളിൽ അവകാശവാദം ഉന്നയിക്കാത്തപക്ഷം സ്വർണാഭരണങ്ങൾ അവകാശികളില്ലാത്തവയായി പരിഗണിച്ച് പരസ്യമായി പൊതുലേലം വഴി സർക്കാരിലേക്ക് മുതൽക്കൂട്ടുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഫോൺ: 0491 2536700.