wheelchair

മുതലമട: ഗ്രാമ പഞ്ചായത്തിൽ 2023-24 സാമ്പത്തിക വർഷത്തിൽ ഭിന്നശേഷിക്കാർക്ക് മെഡിക്കൽ ക്യാമ്പ് നടത്തി കണ്ടെത്തിയ ഭിന്നശേഷിക്കാർക്ക് വീൽ ചെയർ, സ്റ്റാറ്റിക് സൈക്കിൾ, നീ സപ്പോർട്ട്, എയർ ബെഡ്, ക്രച്ചസ്, പഠനോപകരണങ്ങൾ എന്നിവയുടെ വിതരണോദ്ഘാടനം നടത്തി. മുതലമട പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ വെച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കൽപ്പനദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.താജുദ്ദീൻ അദ്ധ്യക്ഷനായി. 15-ാം വാർഡ് മെമ്പർ നസീമ കമറുദ്ധീൻ, 17-ാം വാർഡ് മെമ്പർ ബി.മണികണ്ഠൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഹിസാന, അങ്കണവാടി ടീച്ചർമാരായ കവിത, രുഗ്മണി, ശാന്ത, ജയശ്രീ എന്നിവർ പങ്കെടുത്തു.