
പാലക്കാട്: അന്താരാഷ്ട്ര ദിനത്തിൽ കുടുംബശ്രീ നാദം ഫൗണ്ടേഷനുമായി സഹകരിച്ച് കണ്ണാടി ഗ്രാമ പഞ്ചായത്ത് ഹാളിൽ വച്ച് ജില്ലാതല യോഗ പരിശീലനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി.ഉദയ കുമാർ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ലത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉദയൻ സുകുമാരൻ, പഞ്ചായത്ത് അംഗം നാരായണൻ, കുത്തനൂർ സി.ഡി.എസ് ചെയർപേഴ്സൺ, നാദം ഫൗണ്ടേഷൻ പ്രതിനിധി അഡ്വ.ഗിരീഷ് മേനോൻ, കണ്ണാടി ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ ആർ.പ്രസന്ന കുമാരി, കുടുംബശ്രീ ജൻഡർ ഡി.പി.എം ഗ്രീഷ്മ എന്നിവർ സംസാരിച്ചു. യോഗ പരിശീലകയും അദ്ധ്യാപികയുമായ ബീന പരിശീലനം നൽകി.