traffic
ട്രാഫിക്

ശ്രീകൃഷ്ണപുരം: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടത്തിവരുന്ന ശ്രീകൃഷ്ണപുരം മുറിയങ്കണ്ണി റോഡിലെ കെ.പി.ഐ.പി കനാലിനു കുറുകെയുള്ള പഴയ പാലത്തിന്റെ സമീപ റോഡിന്റെ സംരക്ഷണ ഭിത്തികൾക്ക് ബലക്ഷയം സംഭവിച്ച് അപകടാവസ്ഥയിലായതിനാൽ പഴയ പാലത്തിലൂടെയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചതായി എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. കനാലിന് കുറുകെ സമാന്തരമായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന പുതിയ പാലത്തിന്റെ പണി പൂർത്തിയാകുന്നത് വരെ ശ്രീകൃഷ്ണപുരം ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും മുറിയങ്കണ്ണി ഭാഗത്തോട്ടും തിരിച്ചും പോകുന്ന വാഹനങ്ങൾ ശ്രീകൃഷ്ണപുരം അമ്പാടി ജംഗ്ഷൻ കനാൽ റോഡ് വഴി തിരിഞ്ഞുപോകണം.