പാലക്കാട്: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അംഗത്വം നേടിയവരുടെ മക്കളിൽ എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചവർക്ക് കാഷ് അവാർഡ് നൽകുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂൺ 30 വരെയാക്കി. അപേക്ഷയോടൊപ്പം വിദ്യാർത്ഥിയുടെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ പകർപ്പ് സാക്ഷ്യപ്പെടുത്തിയത്, അംഗത്തിന്റെ ക്ഷേമനിധി പാസ് ബുക്ക്, ക്ഷേമനിധി ഐ.ഡി കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം ക്ഷേമനിധി ഓഫീസിൽ ഹാജരാക്കണം. ഫോൺ: 0491 2505358.