നെയ്യാറ്റിൻകര: വിലക്കിഴിവുകളുടെ വമ്പൻ ഓഫറുകളുമായി നെയ്യാറ്റിൻകര നഗരസഭ സ്വദേശാഭിമാനി ടൗൺ ഹാളിൽ ഒരുക്കുന്ന ഡിസ്‌കൗണ്ട് മേളയിൽ ജനത്തിരക്കേറുന്നു. മനം മയക്കുന്ന ഓഫറുകളുള്ളതിനാൽ ജനം കൈ നിറയെ സാധനങ്ങളുമായാണ് മേളയിൽ നിന്നു മടങ്ങുന്നത്. ഫർണിച്ചറുകളും, ഗൃഹോപകരണങ്ങളും, മറ്റ് ആവശ്യ വസ്തുക്കളും മേളയിൽ വൻ വിലക്കുറവിൽ വാങ്ങാം. നിരവധി വിദേശിയും സ്വദേശിയുമായ ഫലവൃക്ഷത്തൈകൾ മേളയിൽ ഒരുക്കിയിട്ടുണ്ട്.എല്ലാ ദിവസവും രാവിലെ 11 മുതൽ വൈകിട്ട് 8വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം.26ന് സമാപിക്കും.