ഷൊർണൂർ: റെയിൽവേ സ്റ്റേഷനിലെ കാറ്ററിംഗ് സ്റ്റാളിൽ നിന്ന് യാത്രക്കാരൻ വാങ്ങിയ ലഘുഭക്ഷണത്തിൽ ചത്ത തവളയെന്ന് പരാതി. ആലപ്പുഴ സ്വദേശിയായ യാത്രക്കാരൻ വാങ്ങിയ ഉഴുന്ന് വടയും, ചട്ട്നിയുമടങ്ങിയ ലഘുഭക്ഷണത്തിൽ നിന്നാണ് ചത്ത തവളയുടെ അവശിഷ്ടങ്ങൾ കിട്ടിയത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. യാത്രക്കാരന്റെ പരാതിയെ തുടർന്ന് റെയിൽവേ ആരോഗ്യ വിഭാഗം കാറ്ററിംഗ് സ്റ്റാളിൽ പരിശോധന നടത്തി. കരാറുകാരനിൽ നിന്ന് പിഴയീടാക്കി.