medal
ദേശീയ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ ജേതാവായ ചിറ്റൂർ പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്‌പെക്ടർ സുനിമോളെ കെ.വി.എം.പി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിക്കുന്നു.

ചിറ്റൂർ: ഡൽഹിയിൽ നടന്ന ദേശീയ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ ജേതാവായ ചിറ്റൂർ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സുനിമോളെ കെ.വി.എം.പി(കാന്തളം വീഴ്ലി മാങ്കുറുശ്ശി പയ്യാങ്കോട്) സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു. പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കണക്കമ്പാറ ബാബു സുനിമോളെ പൊന്നാട അണിയിച്ചു. കൂട്ടായ്മ ഭാരവാഹികളായ കലേഷ് പയ്യാംങ്കോട്, മണി നെന്മാറ, രഘുനാഥൻ വീഴിലി, അംബിക പല്ലാവൂർ എന്നിവർ പങ്കെടുത്തു.