നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഡിസ്‌കൗണ്ട് മേള ഇന്നും നാളെയും കൂടി മാത്രം. നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാളിൽ ഒരുക്കിയിരിക്കുന്ന മേളയിലെ ഉത്പന്നങ്ങൾ വിറ്റഴിക്കലിന്റെ തിരക്കിലാണ്. രാവിലെ 11മുതൽ 8 വരെയാണ് മേള. വീട്ടിലേക്കാവശ്യമായ നിരവധി ഉത്പന്നങ്ങൾ വലിയ ഓഫറിലും വിലക്കിഴിവിലും വാങ്ങാമെന്നതാണ് ഡിസ്‌കൗണ്ട് മേളയുടെ മേന്മ. ഫർണിച്ചർ ഉത്പന്നങ്ങൾക്ക് 50 ശതമാനം വരെ വിലകുറവുണ്ട്. രക്ത ചംക്രമണം കൂട്ടുവാൻ സഹായിക്കുന്ന ഡോക്ടർ ബ്രാൻഡ് അക്യുപ്രഷർ തെറാപ്പി മിഷ്യൻ 30 ശതമാനം വിലക്കുറവിൽ വാങ്ങാം.
പ്രകൃതിദത്ത അലോവര സോപ്പ്, ഫോഷ്യൽ സോപ്പ്, ക്രീം, താരൻ മാറാനുള്ള മരുന്ന്, വി റബ് പെയിൻ ബാം, ചൂടും തണുപ്പും ഒരപോലെ പ്രയോജനപ്പെടുത്തുന്ന ഹോട്ട് ആൻഡ് കൂൾ ബാഗുകൾ, സന്ധി വേദന, ഉപ്പൂറ്റി വേദന, വേരിക്കോസ് വെയിൻ മാറുന്ന മഗ്നറ്റിക് ചപ്പൽസ് എന്നിവയ്ക്കും ഓഫറുണ്ട്.