വടക്കഞ്ചേരി: പന്നിയങ്കര ടോൾപ്ലാസ്സയിൽ പ്രദേശവാസികളിൽ നിന്നും സ്‌കൂൾ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ജൂലൈ 1 ന് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുവാൻ വടക്കഞ്ചേടി ഏരിയാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജൂലൈ 1 മുതൽ ടോൾ പിരിക്കുമെന്നാണ് കരാർ കമ്പനി അറിയിച്ചിരിക്കുന്നത്. ടോൾ പിരിവുമായി മുന്നോട്ട്‌പോയാൽ ശക്തമായ തുടർ സമരങ്ങൾ നടത്തുമെന്ന് ഏരിയാ സെക്രട്ടറി ടി.കണ്ണൻ പറഞ്ഞു. ടോൾ പിരിവിനെതിരെ ഡി.വൈ.എഫ്.ഐ വടക്കഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 29, 30 തിയ്യതികളിൽ സമരം സംഘടിപ്പിക്കാനും തീരുമാനിച്ചു.