
മണ്ണാർക്കാട്: പെരിമ്പടാരി ഹോളി സ്പിരിറ്റ് ഫൊറോന ദേവാലയത്തിന്റെ സുവർണജൂബിലി വർഷത്തിന് തുടക്കമായി. പാലക്കാട് രൂപതാദ്ധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ജൂബിലി തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ.രാജു പുളിക്കത്താഴെ, അസി.വികാരി ഫാ. മെൽജോ ചിറമേൽ എന്നിവർ സഹകാർമികരായി. കൈക്കാരൻമാരായ ജോൺ ജേക്കബ് ഇരട്ടെപറമ്പിൽ, വിൽസൺ ആലുംമൂട്ടിൽ, ജൂബിലി കമ്മിറ്റി കൺവീനർ ജോസ് വാശ്ശേരി എന്നിവർ സംസാരിച്ചു. കമ്മിറ്റിയംഗങ്ങൾ, കുടുംബസമ്മേളന യൂണിറ്റ് പ്രസിഡന്റുമാർ എന്നിവർ നേതൃത്വം നൽകി.